പാലക്കാട് : മാങ്ങോട് വീട്ടിൽ പൊട്ടിത്തെറിയുണ്ടായി. അപകടത്തിൽ സഹോദരങ്ങൾക്ക് പരിക്കേറ്റു. ഷെരീഫ് (40), ഇയാളുടെ സഹോദരിയായ ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. (Explosion at house in Palakkad)
ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെയും യുവതിയെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്‌ക്കായിരുന്നു സംഭവം. ഷെരീഫിന്റെ പരിക്ക് ഗുരുതരമാണ്.
ഇയാളുടെ ശരീരത്തിൽ പൊള്ളലിന് സമാനമായ മുറിവുകൾ ഉണ്ടെന്ന് ആണ് പോലീസ് അറിയിച്ചത്. വീട്ടിൽ പരിശോധന നടത്തുകയാണ്. ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.