തിരുവനന്തപുരത്ത് വീട്ടിൽ സ്ഫോടനം; ക്ഷേത്രത്തിലെ കതിനയ്ക്ക് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

Crime Scene
gorodenkoff

തിരുവനന്തപുരം: കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് (ഞായറാഴ്ച) രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർകൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണതാണ് തീപ്പിടിത്തത്തിനും സ്ഫോടനത്തിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ബാലകൃഷ്ണൻ നായർ ക്ഷേത്രത്തിലെ ജീവനക്കാരനാണ്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com