

കൊച്ചി: രാജ്യത്ത് പണയരഹിത വായ്പകളുടെ ആവശ്യകത വർധിച്ചതായി മുന്‍നിര ഡാറ്റാ അനലിറ്റിക്സ് ആന്‍ഡ് ഡിസിഷനിംഗ് കമ്പനികളില്‍ ഒന്നായ എക്സ്പീരിയൻ. കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പണയരഹിത വായ്പാ രംഗം മെച്ചപ്പെട്ട പ്രകടനമാണ് മുൻവർഷത്തെ അപേക്ഷിച്ച് കാഴ്ച്ചവയ്ക്കുന്നത്. പണയരഹിത വായ്പകളിൽ ഉപഭോക്താക്കൾ ആദ്യ തിരിച്ചടവുകൾ മുടക്കുന്ന പ്രവണതയും കുറഞ്ഞുവരുന്നതായി റിപ്പോർട്ട് പറയുന്നു.
സെപ്റ്റംബർ 2025-ലെ കണക്കുകൾ പ്രകാരം, ബാങ്കുകൾ കൈകാര്യം ചെയ്യുന്ന വ്യക്തിഗത വായ്പാ ആസ്തി (AUM) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13% വളർന്ന് ₹15.9 ലക്ഷം കോടി ആയി ഉയർന്നു. ബാങ്കുകൾ കൈകാര്യം ചെയ്യുന്ന ക്രെഡിറ്റ് കാർഡ് സംബന്ധമായ ആസ്തി 9% വളർച്ച രേഖപ്പെടുത്തി ₹3.4 ലക്ഷം കോടി ആയി ഉയർന്നു,
ബാങ്കുകൾ കൂടുതൽ കരുതലോടെ വായ്പകൾ അനുവദിക്കുന്നതും ഉപഭോക്താക്കൾ കൂടുതൽ ഉത്തരവാദിത്വത്തോടെ വായ്പ തിരിച്ചടവ് നടത്തുന്നതും ഇന്ത്യയിലെ പണയരഹിത വായ്പാ രംഗം മെച്ചപ്പെടുന്നതിന് കാരണമായെന്ന് എക്‌സ്പീരിയൻ കമ്പനിയിലെ കൺട്രി മാനേജിംഗ് ഡയറക്ടർ മനീഷ് ജെയിൻ പറഞ്ഞു.