കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പുമായി ചേര്‍ന്ന് മാര്‍വാഡി സര്‍വകലാശാല രാജ്കോട്ടില്‍ യുവാക്കളുടെ കണ്ടെത്തലുകള്‍ പ്രോല്‍സാഹിപ്പിക്കാനായുള്ള പ്രദര്‍ശനം സംഘടിപ്പിച്ചു. പുതുമകള്‍ കണ്ടെത്തല്‍, ക്രിയാത്മകത, ശാസ്ത്രീയ ചിന്ത എന്നിവ സ്ക്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. (Marwadi University)
രാജ്കോട്ട്, മോര്‍ബി, ഗൊണ്ടല്‍ എന്നീ മേഖലകളില്‍ നിന്നായുള്ള 25 സക്കൂളുകളിലെ 269 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 140 പുതുമയുള്ള പദ്ധതികളാണ് ഇവിടെ അവതരിപ്പിച്ചത്.