
ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയ്‌ക്കൊരുങ്ങി ആലപ്പുഴ പുന്നമടക്കായൽ(Nehru Trophy boat race 2025). ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം നിർവഹിക്കുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും.
ഇന്ന് നടക്കുന്ന മത്സരത്തില്‍ 9 വിഭാഗങ്ങളിലായി ചുണ്ടന്‍ വള്ളം ഉൾപ്പടെ 75 കളിവള്ളങ്ങള്‍ മത്സരത്തിനെത്തുമെന്നാണ് വിവരം.
അതേസമയം, ഈ വര്‍ഷത്തെ ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിൽ ആവേശം അലതല്ലുകയാണ്.