ക്രിസ്തുമസിനുള്ള കേക്ക് മിക്സിങ്ങിന് ആവേശത്തുടക്കം

ക്രിസ്തുമസിനുള്ള കേക്ക്  മിക്സിങ്ങിന് ആവേശത്തുടക്കം
Published on

പ്രൗഢഗംഭീരമായ കേക്ക് മിക്സിങ്ങ് ചടങ്ങുകളോടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ക്രൗൺ പ്ലാസ കൊച്ചി . സാമൂഹ്യപ്രവർത്തകയും വി-സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചിയിൽ ഇനി വരാൻ പോകുന്ന ആഘോഷകാലത്തിന്റെ വർണാഭമായ തുടക്കമാണ് ക്രൗൺ പ്ലാസയിൽ നടന്നത്.

ക്രിസ്തുമസിന്റെ ആവേശം ആഘോഷിക്കാനും, ആളുകളെ ഒരുമിച്ച് കൂട്ടാനും പരമ്പരാഗതമായി നടത്തുന്ന കേക്ക് മിക്സിംഗ് ചടങ്ങിലൂടെ സാധിക്കുന്നുവെന്നും ആഘോഷരാവുകളുടെ വരവറിയിച്ചുകൊണ്ട് ആദ്യത്തെ കേക്ക് മട്ടാഞ്ചേരിയിലെ ആശ്വാസ ഭവൻ അനാഥാലയത്തിലെ കുട്ടികൾക്ക് തന്നെയാകും നൽകുകയെന്നും ക്രൗൺ പ്ലാസ കൊച്ചിയിലെ ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു.

ഏകദേശം 3500 കിലോഗ്രാം ഫ്രൂട്ട് മിക്സിൽ പ്രീമിയം ഡ്രൈ ഫ്രൂട്സും നട്സുമാണ് കേക്കുണ്ടാക്കാനായി വർണാഭമായ രീതിയിൽ അലങ്കരിച്ച് നിരത്തിയത്. ഇവയെല്ലാം 300 ലിറ്ററോളം ചുവന്ന വൈനിലും 75 ലിറ്ററോളം തേനിലും ചേർത്താണ് പ്ലം കേക്കിനുള്ള ബേസ് തയാറാക്കിയത്. പങ്കെടുത്തവർക്കെല്ലാം കേക്ക് നിർമാണത്തിന്റെ രീതികളെക്കുറിച്ച് കുലീനറി ഡയറക്ടർ ഷെഫ് കലേഷ് വിശദമായി പറഞ്ഞു. ഡിസംബറിൽ കേക്ക് ഉണ്ടാക്കുന്നതിനുള്ള മാവിലേക്ക് ചേർക്കുന്നതിന് മുൻപ് ഈ മിശ്രിതം നീണ്ട 60 ദിവസം പുളിപ്പിക്കാൻ വെയ്ക്കും. ഈ ചേരുവകൾ ഉപയോഗിച്ച് ഇക്കൊല്ലം 10,000 റിച്ച് പ്ലം കേക്കുകൾ നിർമിക്കാനാണ് പദ്ധതി. ഇപ്പോൾ പ്രീ-ഓർഡറുകൾ ബുക്കിങ് സ്വീകരിക്കുന്നു.

സെലിബ്രിറ്റികൾ, ഇൻഫ്ളുവൻസർമാർ, കോർപറേറ്റ് പങ്കാളികൾ, അഭ്യുദയകാംക്ഷികൾ, ഹോട്ടലിലെ അതിഥികൾ എന്നിവരുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com