drug case

ലഹരിക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു; അക്രമി പിടിയിൽ |drug case

Published on

കാസര്‍ക്കോട് : കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്ക് അക്രമിയുടെ കുത്തേറ്റു. നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായിരുന്ന അബ്ദുള്‍ ബാസിതിനെ പിടികൂടുന്നതിനായാണ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയത്. പ്രകോപിതനായ പ്രതി കമ്പി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇരുവരും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Times Kerala
timeskerala.com