

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥ സംഘടന എക്സൈസ് മന്ത്രിയെ സമീപിക്കുന്നു. അകാരണമായ, നയപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നു എന്നാണ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രധാന പരാതി.(Excise Officer's organization against Excise Commissioner MR Ajith Kumar)
എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് ഉദ്യോഗസ്ഥർ പൈലറ്റ് പോകണമെന്നും മന്ത്രി താമസിക്കുന്നയിടത്ത് കാവൽ നിൽക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് വൃത്തിയാക്കണമെന്ന നിർദ്ദേശവും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എക്സൈസ് മന്ത്രിക്ക് പരാതി നൽകാനാണ് സംഘടനയുടെ തീരുമാനം. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയിരുന്നു.