വയനാട് : ഓണം കേന്ദ്രികരിച്ച് അമിതവിലയിട്ട് വില്‍ക്കാന്‍ ലക്ഷ്യമിട്ട് ശേഖരിച്ച് വെച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു.സംഭവത്തില്‍ അമ്പലവയല്‍ ആയിരംകൊല്ലി പ്രീത നിവാസില്‍ എ.സി. പ്രഭാത് (47)നെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. പ്രതിയുടെ അമ്പലവയലിൽ ആയിരംകൊല്ലിയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 37 ലിറ്റര്‍ മദ്യവും എക്‌സൈസ് കണ്ടെടുത്തു.