തിരുവനന്തപുരം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന

രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസിൻറെ ഷാഡോ സംഘം പരിശോധനക്ക് എത്തിയത്.
excise raid
Published on

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി. ലഹരി മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസിൻറെ ഷാഡോ സംഘം പരിശോധനക്ക് എത്തിയത്.

അകത്ത് എല്ലാ മുറിയിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഹോസ്റ്റലിന് അകത്ത് ഉള്ളയാൾ തന്നെയാണ് എക്സൈസിന് രഹസ്യ വിവരം കൈമാറിയത്.

മെഡിക്കൽ വിദ്യാർത്ഥികൾ മാത്രമാണ് ഹോസ്റ്റലിലുള്ളത്. എക്സൈസ് സംഘം എത്തുന്നത് അറിഞ്ഞ് ലഹരി മരുന്നുകൾ മാറ്റിയതാകാം എന്നാണ് എക്സൈസിൻറെ നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com