കോഴിക്കോട് : മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. സംഭവമുണ്ടായത് കോഴിക്കോട് ഫറോഖിലാണ്. എഡിസൺ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.(Excise driver arrested for drunken drive case)
ഇയാൾ ഫറോഖ് എക്‌സൈസ് ഓഫീസിലെ ഡ്രൈവറാണ്. മദ്യപിച്ച് വാഹനം ഓടിച്ച ഇയാൾ വാഹനം ഡിവൈഡറിൽ ഇടിച്ചു കയറ്റി. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ചു.