
കോഴിക്കോട് : മദ്യപിച്ച് വാഹനമോടിച്ച് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റിയതിന് അറസ്റ്റിലായ എക്‌സൈസ് ഡ്രൈവർക്ക് വീണ്ടും പണി. ഇയാളെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് ഫറോഖിലാണ് സംഭവം. (Excise driver arrested and suspended over drunken drive case)
എക്സൈസ് വാഹനം ഓടിച്ച എഡിസൺ എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ ഫറോഖ് എക്‌സൈസ് ഓഫീസിലെ ഡ്രൈവറാണ്. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു.