ആറ്റുകാലിൽ മിന്നൽ പരിശോധനയുമായി എക്സൈസ്; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

പരിശോധനയിൽ വനിതാ ഉദ്യോഗസ്ഥരും പങ്കെടുത്തു
Excise
Published on

ആറ്റുകാലിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ക്ഷേത്ര പരിസരത്തെ കടകളിലാണ് പരിശോധന സംഘടിപ്പിച്ചത്. സ്ക്വാഡികളായി തിരിഞ്ഞ സംഘം പരിശോധന നടത്തി. പരിശോധനയിൽ വനിതാ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആറ്റുകാൽ മേടമുക്ക് പരിസരത്ത് നിന്നായി20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിൽ വന്ന രണ്ടുപേരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പരിശോധന കർശനമാക്കുമെന്ന് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com