RSS പരിപാടിയിൽ പങ്കെടുത്ത എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ | RSS

സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു
RSS പരിപാടിയിൽ പങ്കെടുത്ത എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ | RSS
Published on

പാലക്കാട്: ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്.(Excise Assistant Inspector suspended for participating in RSS event)

പാലക്കാട് ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറാണ് നടപടിയെടുത്തത്. ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആർ.എസ്.എസ്. യൂണിഫോം ധരിച്ച് ഷൺമുഖൻ പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ.

സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പോലീസിന് പുറമെ എക്സൈസും സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. ഷൺമുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com