തിരുവനന്തപുരം : തിരുവനന്തപുരത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. നെയ്യാറ്റിൻകരയിൽ രണ്ട് കേസുകളിലായി അഞ്ചര കിലോയോയിലധികം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തത്.
സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 3 കിലോയിലധികം കഞ്ചാവുമായി അമ്പൂരി സ്വദേശി സത്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് പ്രതിയെ പിടികൂടിയത്.
ബൈക്കിൽ കടത്തുകയായിരുന്ന 2.61 കിലോഗ്രാം കഞ്ചാവുമായി തച്ചോട്ടുകാവ് സ്വദേശി വിഷ്ണു.ആർ.എസ് എന്നയാളെയും എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് ഇയാളെ പിടികൂടിയത്.