എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം

Excavator operator training
Published on

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എസ്്കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരായിരിക്കണം, വരുമാനം മൂന്നു ലക്ഷത്തില്‍ താഴെ ആയിരിക്കണം. യോഗ്യത: പ്ലസ് വണ്‍. 18 വയസ് പൂര്‍ത്തിയായിരിക്കണം. വ്യക്തിവിഹിതം- 12500 രൂപ, ശേഷിക്കുന്ന തുക നബാര്‍ഡ് വഹിക്കും. പരിശീലന കാലാവധി - 70 ദിവസം. യോഗ്യത സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് സഹിതം ജൂലൈ രണ്ടിന് ഹാജരാകണം. വിവരങ്ങള്‍ക്ക് : www.iiic.ac.in, ഫോണ്‍: 8078980000.

Related Stories

No stories found.
Times Kerala
timeskerala.com