
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശേരിക്കെതിരെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് അദ്ദേഹം പറഞ്ഞു. (v. Joy)
'താൻ സെക്രട്ടറിയായപ്പോള്‍ മധു കാണാൻ വന്നിരുന്നു. ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50000 രൂപയുമായാണ് മധു എത്തിയത്. ഉടൻ പെട്ടിയെടുത്ത് ഇറങ്ങി പോകാൻ താന്‍ ആവശ്യപ്പെട്ടു'- ജോയ് പറഞ്ഞു.