തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിനെതിരായ ബാർ കൗൺസിലിൻ്റെ അച്ചടക്ക നടപടി ഇന്ന് | Antony Raju

യോഗം ഇന്ന് വൈകിട്ട്
Evidence corruption case, Bar Council disciplinary action against Antony Raju today
Updated on

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. വൈകിട്ട് ചേരുന്ന മൂന്നംഗ അച്ചടക്ക സമിതി ആന്റണി രാജുവിന് നോട്ടീസ് അയക്കാൻ തീരുമാനിക്കും. അഭിഭാഷകൻ കൂടിയായ ആന്റണി രാജുവിന്റെ നടപടി തൊഴിലിന് തന്നെ നാണക്കേടാണെന്ന വിലയിരുത്തലിലാണ് ബാർ കൗൺസിൽ.(Evidence corruption case, Bar Council disciplinary action against Antony Raju today)

നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷക പട്ടം റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് ബാർ കൗൺസിൽ നീങ്ങുന്നത്എന്നാണ് സൂചന. പരാതിക്കാരിൽ നിന്നും ആന്റണി രാജുവിൽ നിന്നും വിശദീകരണം തേടിയ ശേഷം സമിതി അന്തിമ തീരുമാനമെടുക്കും.

ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് സാധ്യതകൾ തെളിയുകയാണ്. ഇതോടെ മണ്ഡലം പിടിച്ചെടുക്കാൻ മുന്നണികളിൽ വൻ വടംവലി ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com