
കൊച്ചി: മുന്‍നിര ബാറ്ററി, ഫ്ലാഷ് ലൈറ്റ് ബ്രാന്‍ഡ് ആയ എവറെഡി മൊബൈല്‍ അസസ്സറീസ് മേഖലയിലേക്കും കടക്കുന്നു. ബില്‍റ്റ് ഇന്‍ കേബിള്‍ മോഡലുകളുമായി 5000 എംഎഎച്ച് മുതൽ 20,000 എംഎഎച്ച് വരെയുള്ള പവര്‍ബാങ്കുകള്‍, 12 വാട്ട് മുതല്‍ 65 വാട്ട് ജിഎഎന്‍ വരെയുളള ചാര്‍ജറുകള്‍ തുടങ്ങിയവ എവറെഡി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ അതിവേഗത്തിലുള്ള ആധുനിക ജീവിതശൈലിക്ക് ഉതകുന്ന വിധത്തില്‍ എവറെഡിയുടെ സിഗ്നേചര്‍ ഗുണമേന്‍മയും പുതുമയും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഉല്‍പന്ന നിര.
ഇന്ത്യയുടെ ദൈനംദിന ജീവിതത്തിനു ശക്തി നല്‍കുന്ന തങ്ങളുടെ ദൗത്യത്തിലെ മറ്റൊരു നിര്‍ണായക ചുവടുവെപ്പാണ് മൊബൈല്‍ അസസ്സറി വിഭാഗത്തിലേക്കുള്ള തങ്ങളുടെ കടന്നു വരവെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എവറെഡി സിഇഒ അനിര്‍ബന്‍ ബാനര്‍ജി പറഞ്ഞു. ദശലക്ഷക്കണക്കിനു പേര്‍ക്ക് അവരുടെ യാത്രകള്‍ക്കിടയില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായിരിക്കും അതീവ ഗുണമേന്‍മയുള്ള പവര്‍ബാങ്കുകളും ചാര്‍ജറുകളും അവതരിപ്പിക്കുന്ന തങ്ങളുടെ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരെ ഒതുങ്ങിയ സൗകര്യപ്രദമായി ഉപയോഗിക്കാനാവുന്ന 5000 എംഎഎച്ച് മുതല്‍ 20,000 എംഎഎച്ച് വരെയുള്ള പവര്‍ ബാങ്കുകളാണ് എവറെഡി അവതരിപ്പിക്കുന്നത്. കേബിള്‍ ഉള്‍പ്പെട്ട വേരിയന്‍റുകളും അവതരിപ്പിക്കുന്നുണ്ട്. അതിവേഗ ചാര്‍ജിങ് സാധ്യമാക്കുന്ന 65 വാട്ട് ജിഎഎന്‍ ചാര്‍ജറുകളും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ആപ്പിള്‍, ആന്‍ഡ്രോയ്ഡ്, ടൈപ് സി ഡിവൈസുകള്‍ക്ക് ഉപയോഗിക്കാവുന്ന ചാര്‍ജിങ് കേബിളുകളാണ് എവറെഡി അവതരിപ്പിക്കുന്നത്.