

പാലക്കാട്: മുനമ്പം വിഷയത്തില്‍ വര്‍ഗീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കുതന്നെ തിരിച്ചടിയായെന്ന് മുസ്‍ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. (P. K. Kunhalikutty) ഭൂമിവിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളും മുസ്‌ലിം സംഘടനകളും ഇരകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഭൂമി അവിടെയുള്ള താമസക്കാര്‍ക്ക് നല്‍കാൻ നേരത്തേ പറഞ്ഞതാണ്. എന്നാല്‍, സര്‍ക്കാറുണ്ടാക്കിയ പ്രശ്‌നം മാത്രമാണ് മുനമ്പത്തുള്ളത്.
ബി.ജെ.പിക്ക് വേണ്ടത് പ്രശ്‌നപരിഹാരമല്ല, പൂരം കലക്കി ജയിച്ചപോലെ ഇവിടെയും കലക്കി വോട്ടുപിടിക്കലാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാലക്കാട്ട് ബി.ജെ.പിയുമായാണ് യു.ഡി.എഫ് മത്സരിക്കുന്നതെന്നും സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.