

ബിഗ് ബോസ് സീസൺ ഏഴ് ഗ്രാൻഡ് ഫിനാലെയിലേക്ക് ഇനി രണ്ടു ദിവസം മാത്രം. ഇന്നലത്തെ മിഡ് വീക്ക് എവിക്ഷനിലൂടെ ഹൗസിൽ നിന്ന് ആദില പുറത്തായി. 97 ദിവസത്തെ ബിഗ് ബോസ് യാത്രയ്ക്ക് ഒടുവിലാണ് ആദില പുറത്തായത്. ഇപ്പോൾ നിലവിൽ ആറ് പേരാണുള്ളത്. നൂറ, അനുമോൾ, അക്ബർ, അനീഷ്, ഷാനവാസ്, നെവിൻ എന്നിവരാണ് ഹൗസിനുള്ളിലുള്ളത്. ഇവരിൽ ആരൊക്കെയാണ് ടോപ്പ് ഫൈവിലേക്ക് എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.
അതേസമയം, വീട്ടിൽ നിന്നും പുറത്തായതിൽ ഒരു നിരാശയും ആദിലക്കോ നൂറക്കോ ഇല്ല. വളരെ കൂളായാണ് ഈ എവിക്ഷനെ ആദില കണ്ടത്. കാരണം രണ്ടാഴ്ച നിൽക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു എത്തിയതെന്ന് ആദില തന്നെ തുറന്നു പറഞ്ഞിരുന്നു. അതിപ്പോൾ 97 ദിവസം വരെ എത്തി. തുടക്കസമയത്ത് അത്ര വലിയ ഗെയ്മാർ ആയിരുന്നില്ല ആദിലയും നൂറയും. എന്നാൽ പിന്നീട് അനുമോളുമായുള്ള കൂട്ടുക്കെട്ടിലൂടെയാണ് ഇവർ കയറി വന്നത്.
ലെസ്ബിയൻ കപ്പിൾസായി ഷോയിൽ എത്തിയ ഇരുവർക്കും വലിയൊരു പിന്തുണയായിരുന്നു ലഭിച്ചത്. ഇതോടെ ആദില -നൂറയുടെ ജീവിതം മാറുമെന്നും ഉറപ്പാണ്. രണ്ടാൾക്കും കൂടി ബിഗ് ബോസിൽ നിന്ന് ലഭിക്കുന്നത് അൻപത് ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ ഇരുവരും മണി വീക്കിലും പണം നേടിയിരുന്നു.
ഇനി ബിഗ് ബോസ് കപ്പ് നൂറയ്ക്കാണ് ലഭിക്കുന്നതെങ്കിൽ കോടികൾ ആയിരിക്കും ഇരുവരുടെയും കൈകളിൽ എത്താൻ പോകുന്നത്. അതേസമയം, 96 ദിവസം ആണ് ആദില ബിഗ് ബോസിൽ നിന്നതെങ്കിലും 100 ദിവസത്തെ പേയ്‌മെന്റ് കിട്ടും എന്നാണ് വിവരം.