'എക്സൈസ് മന്ത്രിക്ക് എസ്‌കോർട്ട് പോകണം': എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിചിത്ര നിർദേശവുമായി MR അജിത് കുമാർ | Excise Minister

താമസസ്ഥലത്തും കാവൽ
Escort the Excise Minister, MR Ajith Kumar gives strange instructions to excise officials
Updated on

തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ യാത്രകൾക്കും താമസത്തിനും എക്സൈസ് ഉദ്യോഗസ്ഥർ നിർബന്ധമായും അകമ്പടി സേവിക്കണമെന്ന് എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാറിന്റെ വിചിത്ര നിർദേശം. ഇന്നലെ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിവാദമായ ഈ നിർദേശങ്ങൾ നൽകിയത്.(Escort the Excise Minister, MR Ajith Kumar gives strange instructions to excise officials)

എക്സൈസ് മന്ത്രി ജില്ലകളിൽ സന്ദർശനം നടത്തുമ്പോൾ ഉദ്യോഗസ്ഥരും എക്സൈസ് വാഹനവും അകമ്പടി പോകണം. മന്ത്രി ഗസ്റ്റ് ഹൗസിലോ ഹോട്ടലിലോ താമസിക്കുകയാണെങ്കിലും ഉദ്യോഗസ്ഥരും വാഹനവും അവിടെ ഉണ്ടാകണമെന്നും കമ്മീഷണർ നിർദേശിച്ചു.

ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും സർക്കാർ ഫണ്ടിന് കാത്തുനിൽക്കാതെ ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തണമെന്ന നിർദേശവും യോഗത്തിലുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com