ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്

ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്
Published on

തൃശൂർ: ബാങ്കിങ് മേഖലയിലെ സൈബർ തട്ടിപ്പുകൾ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സംഘടിപ്പിച്ച ഉപഭോക്തൃ ബോധവൽക്കരണ പരിപാടി ആർബിഐ ഓംബുഡ്‌സ്മാനും ചീഫ് ജനറൽ മാനേജറുമായ ഇ ബി ചിന്തൻ ഉദ്‌ഘാടനം ചെയ്തു. എല്ലാ വിഭാഗം ആളുകളെയും പരിഗണിച്ചുള്ള 'സാമ്പത്തിക ഉൾപ്പെടുത്തൽ' എന്ന ആർബിഐയുടെ കാഴ്ചപ്പാടിനെ ശരിയായ രീതിയിൽ പ്രവർത്തികമാക്കുന്ന ഇസാഫ് ബാങ്കിന്റെ നടപടികളെ അദ്ദേഹം പ്രശംസിച്ചു. ഇടപാടുകാരുടെ അവകാശങ്ങളെക്കുറിച്ചും ബാങ്കിങ് മേഖലയിലെ നൂതന രീതികളെക്കുറിച്ചും ക്ലാസ് നയിച്ച അദ്ദേഹം, രാജ്യമെമ്പാടുമുള്ള ബാങ്കിന്റെ ശാഖകളിൽ വിതരണം ചെയ്യുന്ന ഉപഭോക്തൃ ബോധവൽക്കരണ ലഘുലേഖയുടെ പ്രകാശനവും നടത്തി.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒ യുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോർജ് തോമസ്, ബോസ്കോ ജോസഫ്, ഹരി വെള്ളൂർ, സുദേവ് കുമാർ, ഗിരീഷ് സി. പി., കസ്റ്റമർ സർവീസ് വകുപ്പ് മേധാവി ഡോ. രേഖ മേനോൻ, ചീ

Related Stories

No stories found.
Times Kerala
timeskerala.com