തിരുവനന്തപുരം : എസ് സി ഇ ആർ ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതരമായ പിഴവ്. സംസ്ഥാന സിലബസിലെ നാലാം ക്ലാസ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ കൈപ്പുസ്‌തകത്തിലാണ് പിഴവ്. (Error in SCERT book)
സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണ് എന്നാണ് ഇതിൽ പറഞ്ഞത്. ഇക്കാര്യം അധികൃതരോട് ചൂണ്ടിക്കാട്ടിയത് അധ്യാപകർ തന്നെയാണ്.
വിവാദമായതോടെ തിരുത്തുകയും ചെയ്തു. പിഴവ് സംഭവിച്ചതിൽ എസ് സി ഇ ആർ ടി അന്വേഷണം ആരംഭിച്ചു.