കൊച്ചി : ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകൾ വായിക്കാൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന് പറഞ്ഞ് എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക. (Ernakulam district collector about packet food)
കളക്ടർ ഈ നിർദേശം മുന്നോട്ട് വച്ചത് ജില്ലാ ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ്. വിദ്യാർത്ഥികൾക്ക് ഭക്ഷണ കാര്യങ്ങളിൽ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഇത് സഹായകമാകും.
എല്ലാ വിദ്യാലയങ്ങളിലും ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കണം എന്നും നിർദേശമുണ്ട്.