
വയനാട്: വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്.