തിരുവനന്തപുരം : ഏറെ വിവാദം സൃഷ്ടിച്ചിരുന്ന ഇ പി ജയരാജൻ്റെ ആത്മകഥ വായനക്കാർക്ക് മുൻപിലേക്ക്. പുസ്‌തകം നമ്പർ 3ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. കണ്ണൂരിലാണ് ചടങ്ങ് നടക്കുന്നത്. (EP Jayarajan's autobiography to be published)
പുസ്തകം പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്. ഇതിലെ ചില ഭാഗങ്ങൾ പുറത്ത് വന്നത് നേരത്തെ ഏറെ വിവാദമായിരുന്നു.
പുസ്തകം തൻ്റെ അനുമതിയോടെയല്ല പ്രസിദ്ധീകരിക്കാൻ ശ്രമിച്ചതെന്നും അതിൽ വന്ന ഭാഗങ്ങൾ താൻ എഴുതിയതല്ലെന്നും ഇ പി പറഞ്ഞിരുന്നു.