
കോട്ടയം: ഇ പി ജയരാജൻ്റെ ആത്മകഥ വിവാദം സംബന്ധിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോട്ടയം സി ജെ എം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. (EP Jayarajan's Autobiography controversy)
കേസിൽ അന്വേഷണം നടത്തിയത് കോട്ടയം ഈസ്റ്റ് പൊലീസാണ്. ഇതിൽ പ്രതി ചേർത്തിരിക്കുന്നത് ഡി സി ബുക്ക്സ് മുൻ എഡിറ്റർ എ വി ശ്രീകുമാറിനെ മാത്രമാണ്.
ഇത് വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് എന്നിവ ചുമത്തിയാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ചത് 6 മാസങ്ങൾക്ക് ശേഷമാണ്.