CM : 'പിണറായി മനുഷ്യ സ്‌നേഹി, ആഗോള അയ്യപ്പ സംഗമത്തിലൂടെ നാടിൻ്റെ വളർച്ചയും ലക്ഷ്യമിട്ടു': EP ജയരാജൻ

എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
EP Jayarajan support CM Pinarayi Vijayan
Published on

കണ്ണൂർ : ആഗോള അയ്യപ്പ സംഗമത്തിലൂടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം തന്നെ നാടിൻ്റെ വളര്ച്ചയും ലക്ഷ്യമിട്ടെന്ന് പറഞ്ഞ് ഇ പി ജയരാജൻ. സംസ്‌ഥാന സർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി വിധിയാണെന്നും ശബരിമലയിലെ യുവതീ പ്രവേശനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. (EP Jayarajan support CM Pinarayi Vijayan)

പിണറായി വിജയൻ ഭക്തനാണെന്നുള്ള വെള്ളാപ്പള്ളിയുടെ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. അത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും, അതിലേക്ക് കൂടുതൽ പോകുന്നില്ല ന്നും ഇ പി ജയരാജൻ പറഞ്ഞു.

പിണറായി ആരാണെന്നും എന്താണെന്നും എല്ലാവർക്കുമറിയാം എന്നും, അദ്ദേഹം ഉജ്ജ്വലനായ ഒരു വിപ്ലവകാരിയും മനുഷ്യസ്‌നേഹിയുമാണ് എന്നും ഇ പി ചൂണ്ടിക്കാട്ടി. എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com