പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമെന്ന് ഇ പി ജയരാജൻ |E P jayarajan

ദൃശ്യങ്ങൾ മാത്രം നോക്കി ഒരിക്കലും നടപടിയെടുക്കാനാകില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു.
ep jayarajan
Updated on

തിരുവനന്തപുരം : പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല. ദൃശ്യങ്ങൾ മാത്രം നോക്കി ഒരിക്കലും നടപടിയെടുക്കാനാകില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു.

മുമ്പുണ്ടായ സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ. അല്ലാതെ തല്ലാനോ തൂക്കിക്കൊല്ലാനോ കഴിയില്ലല്ലോ എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, ‌‌ഉദ്യോഗസ്ഥർക്കെതിരെ പെട്ടന്ന് നടപടിയെടുക്കുക പ്രായോഗികമല്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നലപാട്. പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാൻ പോവുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com