തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിയമസഭയിൽ എത്തിയതിനെതിരെ പ്രതികരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. (EP Jayarajan against Rahul Mamkootathil)
ഇത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്നുള്ള നിലപാടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമായി വരാൻ അധികാരം ഉണ്ടെങ്കിലും ധാർമികമായി ഇല്ലെന്നും, വസ്തുതയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ പുറത്ത് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.