തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി പ്രത്യേക പ്രവേശന പരീക്ഷ നടത്തുമെന്ന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചത്.മിനിറ്റുകള്‍ക്കകം അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് ആണെങ്കിലും അപ്പോയ്‌മെന്റിന് മുമ്പ് ഒരു പ്രവേശന ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.ഒരോ കുട്ടിയ്ക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഈ നടപടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ഡിലീറ്റ് ചെയ്ത് കുറിപ്പില്‍ വി.ശിവന്‍കുട്ടി വ്യക്തമാക്കി.