

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്‌കൂള്‍ എന്റെ അഭിമാനം' റീല്‍സ് മത്സരത്തില്‍ സമ്മാനാര്‍ഹരായ സ്‌കൂളുകളെ ആദരിക്കല്‍ നവംബര്‍ 15ന് രാവിലെ 10ന് മലപ്പുറം എം.എസ്.പി സ്‌കൂളില്‍ നടക്കും. സംസ്ഥാനത്ത് ആകെ തെരഞ്ഞടുക്കപ്പെട്ട 100 സ്‌കൂളുകളില്‍ 26 ഉം മലപ്പുറത്തുള്ളതാണ്. സമ്മാനാര്‍ഹരായ സ്‌കൂളുകളില്‍ നിന്നും പ്രധാനാധ്യാപിക, കൈറ്റ് മെന്റര്‍, ഒരു ലിറ്റില്‍ കൈറ്റ്സ് അംഗം എന്നിവര്‍ പങ്കെടുക്കും. (KITE)