കൊല്ലം : മര്‍ദിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്ത് സഞ്ചരിച്ച കാര്‍ കത്തിച്ച് യുവാക്കള്‍. കൊല്ലം പരവൂര്‍ സ്വദേശിയായ കണ്ണന്‍ സഞ്ചരിച്ചിരുന്ന കാറാണ് അഗ്നിക്കിരയാക്കിയത്.
സംഭവത്തില്‍ കണ്ണന്റെ സുഹൃത്ത് ശംഭുവിനെതിരേയും മറ്റൊരു യുവാവിനെതിരേയും പോലീസ് കേസെടുത്തു.കണ്ണനും ആദര്‍ശും ആദ്യം കാറില്‍ സുഹൃത്തായ ശംഭുവിന്റെ അടുത്തെത്തി. തുടര്‍ന്ന് മൂവരും ചേർന്ന് മദ്യപിച്ചു. പിന്നീട് മദ്യപാനത്തിനിടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ശംഭുവിന് മര്‍ദനമേറ്റു. ഇതിനുശേഷം കണ്ണന്‍ കാറില്‍ വീട്ടിലേക്ക് മടങ്ങി.
എന്നാല്‍, ശംഭു മറ്റൊരുസുഹൃത്തിനെയും കൂട്ടി കണ്ണനെ പിന്തുടര്‍ന്നു. തുടര്‍ന്ന് കാര്‍ അടിച്ചുതകര്‍ക്കുകയും കണ്ണനെ മര്‍ദിക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ് കാറിന്റെ പെട്രോള്‍ടാങ്ക് തകര്‍ത്ത ശേഷം തീയിട്ടത്. അഗ്നിരക്ഷാസേനയെത്തിയാണ് ഒടുവില്‍ തീയണച്ചത്.