

വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മൂന്ന് ലക്ഷം തൊഴിലന്വേഷകർക്ക് ഇംഗ്ലീഷ് ഭാഷ പരിശീലന മോഡ്യൂൾ തയ്യാറാക്കുന്നതിനും ഭാഷ പരിശീലനം നൽകുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കും ഐ.ടി.ഐ./ പോളിടെക്‌നിക് പാസായി തൊഴിൽ തേടുന്നവർക്കുമായി നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലീഷ് ഭാഷാ-അഭിമുഖ-തൊഴിൽ പരിശീലനം നടപ്പിലാക്കുന്നത്. പരിശീലനങ്ങൾ നവംബർ അവസാനവാരത്തോടുകൂടി ആരംഭിക്കും. ഇതിലേക്കായി ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകാൻ പ്രാവീണ്യമുള്ള പരിശീലകരെ തിരഞ്ഞെടുക്കും. സംസ്ഥാനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കായി പരിശീലനം നൽകി ഐ.ടി.ഐ./ പോളിടെക്നിക് അടിസ്ഥാനത്തിൽ വിന്യസിക്കും. (Vacancy)
അപേക്ഷിക്കുന്നതിന്: https://forms.gle/FA9BkTLPv28BCxgi6.