തിരുവനന്തപുരം : മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് വിദ്യാർഥി മരിച്ചു. മുഹമ്മദ് യാസീൻ (22) ആണ് മരണപ്പെട്ടത്. തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനാണ്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. സുഹൃത്തിനൊപ്പം ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചാത്തമ്പാറ ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദ് യാസീന്‍റെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങി.സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിയായ പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് ഇർഫാനെ(21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.