ഇടുക്കി: തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു.(Engineering student dies in Accident in Idukki)
ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
അഭിഷേകിനൊപ്പം ബൈക്കിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും പാലാ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നാണ് വിവരം.