
തിരുവനന്തപുരം: എൻജിൻ തകരാറിനെ തുടർന്ന് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി വഴിയിലായി. രാവിലെ 11.45 ഓടെ ട്രെയിൻ കായംകുളത്തെത്തിയപ്പോഴാണ് സംഭവം നടന്നത്. നട്ടുച്ചക്ക് ഒന്നര മണിക്കൂറോളമാണ് യാത്രക്കാർ വഴിയിലായത്. (Engine failure)
തുടർന്ന് തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ, ഒരു മണിക്കൂറിനുശേഷം കൊല്ലത്തുനിന്ന് മറ്റൊരു എൻജിൻ എത്തിച്ചാണ് സർവിസ് പുനരാരംഭിച്ചത്.