
കോഴിക്കോട്: കരിപ്പുരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 351 വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് വൈകുന്നത്. (Air India Express)
ചൊവ്വാഴ്ച രാവിലെ 11.45നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. വിമാനത്തിന്റെ എഞ്ചിൻ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ ഇനി എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന് കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.