തൃശ്ശൂർ: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം പോരാടിയ വേലൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. സ്വപ്ന രാമചന്ദ്രൻ ആണ് പുതിയ പ്രസിഡന്റ്. 2015 മുതൽ കഴിഞ്ഞ പത്തു വർഷമായി എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്താണ് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചത്.(End of 10 years of Left rule in Velur, Luck in the draw is with UDF)
ആകെ 19 സീറ്റുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങൾ വീതമാണുള്ളത്. ബിജെപിക്ക് ഒരു അംഗമാണുള്ളത്. ബിജെപി അംഗം എ.ജി. രഞ്ജീവ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ എൽഡിഎഫിനും യുഡിഎഫിനും 9 വോട്ടുകൾ വീതം ലഭിച്ച് തുല്യനിലയിലായി. ഇതോടെയാണ് വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തിയത്.
എൽഡിഎഫിലെ ശുഭ അനിൽകുമാറായിരുന്നു എതിർ സ്ഥാനാർത്ഥി. വരണാധികാരി നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യം സ്വപ്ന രാമചന്ദ്രനെ തുണച്ചതോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. നാലാം തവണയാണ് സ്വപ്ന രാമചന്ദ്രൻ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.