വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറി ; യൂട്യൂബർമാർക്കെതിരെ കേസ് | Case against you tubers

അഞ്ച് ബൈക്കുകളിലായി വനത്തിൽ കടന്ന് വിഡിയോ ചിത്രീകരിച്ചത്.
case against you tubers

വയനാട് : വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർമാർക്കെതിരെകേസെടുത്ത് വനം വകുപ്പ്. കോഴിക്കോട് ചാലപ്പുറം സ്വദേശി കത്തിയൻവീട് സാഗർ ഉൾപ്പടെ ഏഴുപേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ഇവർ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വനത്തിൽ കടന്ന് വിഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്. വന്യജീവികൾക്ക് ശല്യമാവുന്ന വിധം റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com