Shafi Parambil : ഷാഫി പറമ്പിലിനെതിരായ EN സുരേഷ് ബാബുവിൻ്റെ അധിക്ഷേപ പരാമർശം : കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് റിപ്പോർട്ട്

ഇതിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സി വി സതീഷ് ആണ്
EN Suresh Babu against Shafi Parambil MP
Published on

പാലക്കാട്: ഷാഫി പറമ്പിൽ എം പിക്കെതിരായ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി എൻ എൻ സുരേഷ് ബാബുവിൻ്റെ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ കഴിയില്ല എന്ന് പോലീസ്. പാലക്കാട് നോർത്ത് പോലീസ് എസ് പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.(EN Suresh Babu against Shafi Parambil MP)

ഇതിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സി വി സതീഷ് ആണ്. ഈ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്നാണ് പോലീസ് പറയുന്നത്.

നേരിട്ടുള്ള പരാതി അല്ലാത്തതിനാൽ ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ കഴിയില്ല എന്നാണ് വിവരം. അതേസമയം, ഷാഫിക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഇ എൻ സുരേഷ് ബാബു പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com