Shafi Parambil : 'പരാതി നൽകിയവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവർ ആണ്, അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും': EN സുരേഷ് ബാബു

Shafi Parambil : 'പരാതി നൽകിയവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവർ ആണ്, അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും': EN സുരേഷ് ബാബു

സതീശന്റെ നെഞ്ചത്ത് രാഹുൽ കയറിയപ്പോഴാണ് നടപടി എടുത്തതെന്നും, അദ്ദേഹത്തിനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോൾ തിരിച്ചടിച്ചെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.
Published on

പാലക്കാട് : ഷാഫി പറമ്പിൽ എം പിക്കെതിരെ ഉന്നയിച്ച അധിക്ഷേപ ആരോപണത്തിൽ ഉറച്ച് നിന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി എൻ എൻ സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. (EN Suresh Babu against Shafi Parambil MP)

പരാതി നൽകിയവർ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് വീണ്ടും പാലക്കാട് വച്ചാണ് സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്.

വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചർച്ച ചയ്യാൻ സി പി എമ്മിന് താൽപര്യം ഇല്ലെന്നും, സതീശൻ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. സതീശന്റെ നെഞ്ചത്ത് രാഹുൽ കയറിയപ്പോഴാണ് നടപടി എടുത്തതെന്നും, അദ്ദേഹത്തിനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചപ്പോൾ തിരിച്ചടിച്ചെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.

Times Kerala
timeskerala.com