തൃശൂര്‍: എമ്പുരാൻ സിനിമയുടെ പ്രദർശനം നിർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ ബി ജെ പി നേതാവിനെതിരെ നടപടിയുമായി പാർട്ടി നേതൃത്വം. ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് വി വി വിജീഷിനെ സസ്‌പെൻഡ് ചെയ്തു. (Empuraan controversy )
ഇയാൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി പാർട്ടിക്ക് ബന്ധമില്ലെന്നും, സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും തൃശൂർ സിറ്റി ബി ജെ പി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കി.