കൊച്ചി: എമ്പുരാൻ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ബി ജെ പി നേതാവ്. ഹർജി നൽകിയത് തൃശൂർ സ്വദേശിയായ ബി ജെ പി പ്രവർത്തകൻ വി വി വിജീഷാണ്. (Empuraan controversy )
ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നത് സിനിമയുടെ പ്രദർശനം തടയണമെന്നാണ്. സിനിമയിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും, മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയിൽ പറയുന്നു.
മോഹൻലാൽ, പൃഥ്വിരാജ്, ആൻ്റണി പെരുമ്പാവൂർ, സർക്കാർ എന്നിവരെ ഹർജിയിലെ എതിർകക്ഷികൾ ആക്കിയിട്ടുണ്ട്.