തൃശൂർ : രോഗികൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തിപ്പോന്ന സ്വകാര്യ ഡീ അഡിക്ഷൻ സെൻ്റർ ജീവനക്കാരൻ അറസ്റ്റിൽ. ഇയാളിൽ നിന്ന് കണ്ടെടുത്തത് 4.5 ഗ്രാം എം ഡി എം എയാണ്. (Employee of a private de-addiction center was arrested with MDMA )
വിവേക് എന്ന 25കാരനെയാണ് ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി യു ഹരീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാൾ അങ്കമാലി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ലോബിയിലെ അംഗമാണ്. അര ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്.