കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിലെ ബെവ്കോ ഔട്ട്ലെറ്റിൽ ജീവനക്കാരന് ക്രൂര മർദനം. രാമനാട്ടുകര സ്വദേശിയായ ഷാജിക്കാണ് മർദനമേറ്റത്. മദ്യം വാങ്ങാനെത്തിയ മലപ്പുറം വേങ്ങര സ്വദേശി രതീഷാണ് ആക്രമണം നടത്തിയത്.
സംഭവവത്തിൽ രതീഷിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മദ്യം വാങ്ങാനെത്തിയ രതീഷും ജീവനക്കാരനായ ഷാജിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് രതീഷ് ഷാജിയെ മർദിക്കുകയായിരുന്നു.
മർദനത്തിൽ പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തമ്മിലുള്ള വാക്കുതർക്കമാണ് മർദനത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.