തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു
Published on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ച് ഒരു ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. തകിൽ വിദ്വാനും ദേവസ്വം ബോർഡ് സി.ഐ.ടി.യു യൂണിയൻ എംപ്ലോയീസ് കോൺഫെഡറേഷൻ ഉള്ളൂർ ഗ്രൂപ്പ് സെക്രട്ടറിയുമായ മധുവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന മധുവിനെ കഴിഞ്ഞ ദിവസമാണ് തിരിച്ചെടുത്തത്. ഇതിന് പിന്നാലെ, ഉള്ളൂർ ഗ്രൂപ്പിൽ തന്നെ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാശ്രമം.പുനർനിയമനത്തിന് തടസ്സം നിൽക്കുന്നത് ബോർഡ് പ്രസിഡൻ്റിൻ്റെ പി.എ ആണെന്ന് മധു ആരോപിച്ചു.ഗുളികകൾ കഴിച്ച ശേഷമാണ് ഇയാൾ കൈ ഞരമ്പ് മുറിച്ചത്. ഉടൻതന്നെ മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com