
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് 23 ന് രാവിലെ പത്ത് മുതല്‍ ഒരു മണി വരെ വണ്‍ ടൈം രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ ആധാര്‍/ വോട്ടേഴ്സ് ഐഡി/ പാസ്പോര്‍ട്ട്/ പാന്‍ കാര്‍ഡ്, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, 250 രൂപ ഫീസ് എന്നിവ സഹിതം രജിസ്ട്രേഷന് എത്തണം. എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷന്‍ ചെയ്താല്‍ തുടര്‍ന്നു നടക്കുന്ന എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാം. ഫോണ്‍: 0497 2707610, 628294206