'കേരളം: ഈ രാജ്യത്തെ കുറിച്ചുള്ള നിങ്ങളുടെ തോന്നലുകൾ മാറ്റിമറിക്കും, ഇവിടം സിനിമപോല്‍ സുന്ദരം...’ എമ്മയുടെ വ്ലോഗ് വൈറല്‍; വീഡിയോ | Varkala

കേരളത്തിലെ വർക്കലയില്‍ എത്തിയ എമ്മ നാടിന്റെ ഭംഗിയും അനുഭവവുമാണ് അവരുടെ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ചത്
Emma varkala
Published on

ഇന്ത്യയെ കുറിച്ച് വിദേശികൾക്കിടയിലുള്ള ഏറ്റവും വലിയ തെറ്റുധാരണയാണ് ഇന്ത്യയിൽ എല്ലായിടവും വൃത്തിയില്ലാത്തതാണ് എന്നും ഇന്ത്യയിലെ എല്ലാവരും പാവപെട്ടവരാണെന്നും. അത് കൊണ്ട് തന്നെ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പല വിദേശ സഞ്ചാരികളേയും പിന്നെലേക്ക് വലിക്കുന്നതും ഈ ചിന്തയാണ്. എമ്മ ഇങ്ങോട്ടേക്ക് വരാൻ തീരുമാനിച്ചപ്പോൾ അവളുടെ സുഹൃത്തുക്കളും അവളോട് ഇതേ അഭിപ്രായം പറഞ്ഞു. എന്നാൽ അവൾ അതൊന്നും വകവയ്ക്കാതെ ഇങ്ങോട്ടേക്ക് വന്നു. പിന്നെ അവൾക്ക് കിട്ടിയത് സിനിമ പോലെ മനോഹരമായ കുറച്ചു ദിവസങ്ങളാണ്. (Varkala)

കേരളത്തിലെ വർക്കലയില്‍ എത്തിയ എമ്മ നാടിന്റെ ഭംഗിയും അനുഭവവുമാണ് അവരുടെ ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ചത്. തനിക്ക് ഒരു സിനിമയിലെന്ന പോലത്തെ അനുഭവമാണ് ഈ നാട്ടില്‍ നിന്ന് ഉണ്ടായതെന്നാണ് എമ്മ വിളിച്ചു പറയുന്നത്.

മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടാണ് വർക്കലയിലെ അനുഭവം എമ്മ വിശദമാക്കുന്നത്. ‘‘നിങ്ങള്‍ ഇക്കാര്യത്തോട് യോജിക്കുന്നുണ്ടോ? ഇന്ത്യയിലേക്ക് പോകരുതെന്ന് ഒരുപാട് പേർ എന്നോട് പറഞ്ഞു. മാലിന്യങ്ങള്‍ നിറഞ്ഞ, വ‍ൃത്തിക്കെട്ട, തട്ടിപ്പുകാരുടെ സ്ഥലമാണ് ഇന്ത്യയെന്നാണ് പലരും എന്നോട് പറഞ്ഞത്. എന്നാല്‍ അതല്ല ഇന്ത്യയുടെ പൂർണചിത്രം. അത് തെളിയിക്കാനും നിങ്ങളോട് പറയാനും ഞാൻ ഇവിടേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വർക്കലയിലാണ് ഞാനിപ്പോള്‍. സിനിമയിലേത് പോലൊരു സ്ഥലം നേരിട്ട് കണ്ട അനുഭവമാണ് എനിക്ക്.

ഇന്ത്യയെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിരിക്കുന്ന എല്ലാ കഥകളും മറക്കാൻ സഹായിക്കുന്ന സൂര്യാസ്തമയങ്ങള്‍. കേരളത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ ഇവയെല്ലാം മാറ്റിമറിക്കുന്നു. ബീച്ചുകള്‍ വളരെ ശാന്തമാണ്. ഇവിടെയുള്ള നാട്ടുകാർ ഞാൻ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സൗഹൃദപരമാണ്. ഇവിടുത്തെ ഭക്ഷണം അതുപോലെ മനോഹരമാണ്.

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കില്‍ ആരെങ്കിലും പറഞ്ഞു കേട്ട കാര്യങ്ങള്‍ കേട്ട് മടി തോന്നിയിട്ടുണ്ടെങ്കില്‍, ഇവിടേക്ക് വരൂ. ഞാൻ 3 ആഴ്ച ഇവിടെ ചെലവഴിച്ചു, ഇപ്പോള്‍ ഈ നാടിനോട് എനിക്ക് പ്രണയമാണ്.'

'നിങ്ങൾ ഇതുവരെ ഇവിടെ പോയിട്ടുണ്ടോ? നിങ്ങൾക്ക് എന്താണ് തോന്നിയത്? എന്നെ അറിയിക്കൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എമ്മ വീഡിയോ പങ്കിട്ടിരിക്കുന്നത്.

എമ്മയുടെ വീഡിയോ ​വളരെ വേഗത്തില്‍ വൈറലായി. ഒരുപാട് ആളുകള്‍ കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും മനസ്സിലാക്കിയതിന് നന്ദിയും സന്തോഷവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതമെന്നും കുറിക്കുന്നവരുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com